ടെറസിലേക്കുള്ള വാതിലുകള്‍ അടയ്ക്കൂ, ആത്മഹത്യകള്‍ കുറയ്ക്കൂവെന്ന് ഹൈദരാബാദ് പൊലീസ്
ചൊവ്വാഴ്ചയാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്
ടെറസിലേക്കുള്ള വാതിലുകളടച്ച് ആത്മഹത്യകള്‍ക്ക് തടയിടൂ എന്ന നിര്‍ദ്ദേശവുമായി ഹൈദരാബാദ് പൊലീസ്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനും കെട്ടിട ഉടമകള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.
ചൊവ്വാഴ്ചയാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ മരണം തന്നെ പിടിച്ചുലച്ചുവെന്നും അക്കാദമിക് വിജയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജീവിതത്തിന്റെ മൂല്യം മനസിലാക്കാനും ആസ്വദിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്ന് കമ്മീഷണര്‍ പറഞ്ഞു. ടെറസുകളുടെ വാതില്‍ അടച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.