എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരണം ഉടനില്ലെന്ന് കേന്ദ്രം
കഴിഞ്ഞ മെയ് മാസത്തില്‍ ഓഹരികള്‍ വില്‍പ്പനക്ക് വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല.
എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരണം ഉടനില്ലെന്ന് കേന്ദ്രം. ധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓഹരി വില്‍ക്കാനുള്ള നീക്കം കേന്ദ്രം മാറ്റിവച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ ഓഹരികള്‍ വില്‍പ്പനക്ക് വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല.
48,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ഇന്ത്യക്കുളളത്. ദൈനംദിന നടത്തിപ്പ് പോലും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കേന്ദ്രം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. 76 ശതമാനം ഓഹരികളാണ് മെയ് 14 മുതല്‍ 31 വരെയുള്ള കാലാവധിയില്‍ വില്‍ക്കാനായി വച്ചത്.
160 ഓളം പേര്‍ സമീപിച്ചെങ്കിലും കച്ചവടം നടന്നില്ല. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഔഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം ഉടന്‍ വേണ്ടതില്ലെന്നാണ് നിലവിലെ കേന്ദ്ര തീരുമാനം. പ്രതിദിന ചിലവിന് വേണ്ട ഫണ്ട് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധന, വ്യോമയാന വകുപ്പുകളിലെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. നൂറോളം ബോയിങ്, എയര്‍ ബസ് വിമാനങ്ങള്‍ എന്നിവ സ്വന്തമായുള്ള കമ്പനിയാണ് എയര്‍ഇന്ത്യ. 54 വിമാനത്താവളങ്ങളിലായി ആഴ്ചയില്‍ 2300ആഭ്യന്തര സര്‍വീസുകളും നടത്തുന്നുണ്ട്.