പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്  

ബി.ജെ.പി-പി.ഡി.പി സഖ്യ സര്‍ക്കാരിന്റെ കാലത്താണ് കശ്മീരിലെ അന്തരീക്ഷം ഇത്രമേല്‍ കലുഷമായതെന്ന് ഗുലാം നബി ആസാദ് 

Update: 2018-06-19 10:57 GMT
Advertising

പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബി.ജെ.പി-പി.ഡി.പി സഖ്യ സര്‍ക്കാരിന്റെ കാലത്താണ് കശ്മീരിലെ അന്തരീക്ഷം ഇത്രമേല്‍ കലുഷമായതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ബി.ജെ.പി-പി.ഡി.പി സഖ്യം പിരിഞ്ഞതിന് പിന്നാലെയാണ് ഗുലാംനബി ഇക്കാര്യം വ്യക്തമാക്കിയത്.

സഖ്യം പിരിഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മുഖ്യമന്ത്രി പദം രാജിവെക്കുകയും ചെയ്തു. ഇനി രാഷ്ട്രപതി ഭരണത്തിന് കീഴിലേക്കാണ് ജമ്മുകശ്മീര്‍ പോകുന്നത്. ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 89 അംഗ സഭയില്‍ 45 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല.

ബി.ജെ.പിക്ക് 25, പിഡിപി 28, കോണ്‍ഗ്രസിന് 12, നാഷണല്‍ കോണ്‍ഫ്രന്‍സ് 15 എന്നിങ്ങനെയാണ് പ്രധാന പാര്‍ട്ടികളുടെ സീറ്റുനില.

Tags:    

Similar News