ലീഗിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല, ഗൂഢാലോചനയ്ക്ക് പിന്നില്‍ സംഘികളെന്ന് രോഹിത് വെമുലയുടെ കുടുംബം 

മുസ്‌ലിം ലീഗിനെതിരെ ആരോപണമുന്നിയിച്ചിട്ടില്ലെന്ന വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം. 

Update: 2018-06-19 07:17 GMT
Advertising

മുസ്‌ലിം ലീഗിനെതിരെ ആരോപണമുന്നിയിച്ചിട്ടില്ലെന്ന വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം. തന്റെ ഫേസ് ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ലീഗിനെതിരെ ആരോപണമുന്നയിച്ചിട്ടില്ലെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല അറിയിച്ചു. മാതാവ് രാധികാ വെമുല രാജാ വെമുലയുടെ കത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

രാവിലെ മുതല്‍ തന്റെ എഫ്ബി പേജില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതൊന്നും തന്റെ അറിവോടെയല്ലെന്ന് രാജാ വെമുല വ്യക്തമാക്കി. രാവിലെ മുതല്‍ സിഗ്നല്‍ പോലും കിട്ടാത്ത ഒരു ഗ്രാമത്തിലായിരുന്നു. ഇന്നുവരെ എഫ്ബി സുഹൃത്തുക്കളുടെ പട്ടികയില്‍ ഇല്ലാത്ത ഒരാളുമായും താന്‍ ചാറ്റ് ചെയ്തിട്ടില്ലെന്നും രാജാ വെമുല വ്യക്തമാക്കി.

"ആരോ തന്‍റെ ഫേസ് ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. മോദിക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും രാധിക വെമുല പണം വാങ്ങിയെന്ന് അവരെ അപകീര്‍ത്തിപ്പെടുത്താനായി പ്രചരിപ്പിച്ചതാണ്. അസത്യമാണത്. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്", രാജാ വെമുല വിശദീകരിച്ചു. സംഘി ഐടി സെല്‍ തെമ്മാടികളേ നിങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കൂ എന്നു പറഞ്ഞാണ് രാജാ വെമുല കത്ത് അവസാനിപ്പിച്ചത്.

My son Raja Vemula's FB account hacked 😠 Open letter to all... My FB account hacked today. I can't even access FB from...

Posted by Radhika Vemula on Monday, June 18, 2018

ലീഗ് വീട് നിര്‍മ്മിച്ച് തരാമെന്ന് വാഗ്ദാനം നല്‍കിയിട്ട് തന്നില്ലെന്ന് രാധികാ വെമുല ആരോപിച്ചതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തന്നെ ഉപയോഗിച്ച് ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും രാധികാ വെമുലയുടേതെന്ന പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി രോഹിത് വെമുലയുടെ കുടുംബം രംഗത്തെത്തിയത്.

Tags:    

Similar News