പേടിയില്ല, ഇനിയും പ്രതികരിക്കും: ഗൌരി ഘാതകരുടെ വധ ഗൂഢാലോചനയെ കുറിച്ച് പ്രകാശ് രാജ്
നിലപാടുകള്‍ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടന്‍ പ്രകാശ് രാജ്.
Update: 2018-06-28 04:45 GMT
നിലപാടുകള്‍ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഗൗരിയുടെ ഘാതകര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. എന്‍റെ ശബ്ദം ഇനിയും കരുത്തോടെ ഉയരും. ഭീരുക്കളേ വിദ്വേഷ രാഷ്ട്രീയവുമായി രക്ഷപ്പെടാമെന്ന് കരുതിയോ?", പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
പ്രകാശ് രാജിനെ വധിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രകാശ് രാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നു എന്നതാണ് കാരണം.