മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടികൊണ്ടുപോകാന്‍‌ ശ്രമിച്ചെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം അടിച്ച് കൊന്നു. ദൂലെ ജില്ലയിലാണ് സംഭവം.

Update: 2018-07-01 13:30 GMT
Advertising

മഹാരാഷ്ട്രയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടികൊണ്ടുപോകാന്‍‌ ശ്രമിച്ചെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം അടിച്ച് കൊന്നു. ദൂലെ ജില്ലയിലാണ് സംഭവം.

ദുലെ ജില്ലയിലെ റെയില്‍ പദ ഹാല്‍മറ്റില്‍ ഉച്ചയോടെയാണ് സംഭവം. മഹാരാഷ്ട്രയിലെ തന്നെ സൊലാപൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മേഖലയിലെ ബസ്റ്റാന്റിന് സമീപം ഒരു കുട്ടിയോട് സംശയാസ്പമായ സാഹചര്യത്തില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് ആള്‍ക്കൂട്ടം ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആള്‍ക്കൂട്ടം കയ്യേറ്റ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊലീസ് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘം ഏതാനും ദിവസമായി സ്ഥലത്ത് കറങ്ങുന്നുണ്ടെന്ന അഭ്യൂഹം ദൂലെ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇതാകാം ആള്‍ക്കൂട്ടത്തെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Tags:    

Similar News