വ്യാജ ഏറ്റുമുട്ടലുകള്‍ കൊലപാതകങ്ങള്‍ക്ക് യോഗി സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ കോടതി നിര്‍ദേശിച്ചു

Update: 2018-07-02 15:42 GMT
Advertising

ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച പരാതിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്. അടുത്തിടെ സംസ്ഥാനത്ത് സ്ഥാനത്തുനടന്ന 500 ഏറ്റുമുട്ടലുകളിലായി 58 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പരാതിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ കോടതി നിര്‍ദേശിച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി എന്ന എന്‍.ജി.ഒ ആണ് യോഗി സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ കൂടി കക്ഷി ചേര്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ യോഗി സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു.

Tags:    

Writer - അഫ്‌ലഹ് കെ.

Writer

Editor - അഫ്‌ലഹ് കെ.

Writer

Web Desk - അഫ്‌ലഹ് കെ.

Writer

Similar News