ഡല്‍ഹിക്ക് പൂർണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് കോടതി
സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും തീരുമാനങ്ങളും മാനിക്കാൻ ലഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു.ഡൽഹിയുടെ ഭരണത്തിൽ ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്ര അധികാരം ഇല്ല.
ഡൽഹിയുടെ ഭരണത്തിൽ ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്ര അധികാരം ഇല്ലെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും തീരുമാനങ്ങളും മാനിക്കാൻ ലഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഇല്ലെന്നും വിധിയിൽ കോടതി ഓർപ്പെടുത്തി.
ഡൽഹിയുടെ ഭരണ തലവൻ എന്നത് ലഫ് ഗവർണരുടെ പദവി മാത്രമാണെന്നും അധികാരം പരിമിതമാണെന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണയക വിധി. ചീഫ് ജസ്റ്റിസ്റ്റിന് പുറമേ ജസറ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരും പ്രത്യേകം വിധി പ്രസ്താവം നടത്തിയെങ്കിലും ഗവർണറുടെ അധികാര പരിധി സംബസിച്ച് ഏക അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ലെഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഡൽഹി സർക്കാരിന്റെ എല്ലാ വിഷയങ്ങളിലും ലെഫ്റ്റനന്റ് ഗവർണർക്ക് ഇടപെടാൻ അവകാശം ഇല്ല. സ്വതന്ത്ര ഭരണാധികാരവും ഇല്ല. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ആണ് ജനങ്ങളോട് ഉത്തരവാദിത്വം. ജനാധിപത്യത്തിൽ യഥാർഥ അധികാരം സർക്കാരിലാണ് അന്തർലീനമായിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവിയില്ലെന്ന് നെരത്തെ ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ആര്‍ട്ടിക്കിള്‍ 239 AA നൽകിയ വിവേചന അധികാരം ഗവർണർ ഉപയോഗിക്കുമ്പോൾ ജനതാത്പര്യത്തിനു മുൻതൂക്കം നൽകണം. സർക്കാരും ഗവർണറും നിരന്തരം ഏറ്റുമുട്ടുന്നത് ആരാജകത്വത്തിലേക്കു നയിക്കുമെന്ന് കോടതി പ്രത്യേകം മുന്നറിയിപ്പ് നൽകി. എന്നാൽ സർക്കാർ എല്ല തീരുമാനങ്ങളും ലഫ്. ഗവർണറെ കൂടി അറിയിക്കണം. എല്ല ഫയലുകളും ഗവർണർ രാഷ്ട്രപതിക്ക് അയക്കേണ്ട കാര്യമില്ലന്നും കോടതി പറഞ്ഞു. പൊലീസും ഭൂമിയും പൊതു ഭരണവും ആണ് ഗവർണറുടെ അധികാര പരിധിയിൽ ഉള്ളതെന്നും കോടതി ഓർമ്മപ്പെടുത്തി.
ലെഫ്റ്റനന്റ് ഗവർണറുടെ അധികാര പരിധി സുപ്രീംകോടതി നിജപ്പെടുത്തിയതോടെ ഡൽഹി ഭരണം എ.എ.പി ക്ക് ഇനി കുറേക്കൂടി ആയാസകരമാകും. എന്നാൽ പൂർണ്ണ സംസ്ഥാന പദവിയെന്ന എ.എ.പിയുടെ ആവശ്യത്തിന് കോടതി പരാമർശങ്ങൾ തിരിച്ചടിയാണ്.