കത്‍‍വ കേസിലെ പ്രതിക്ക് പ്രായപൂര്‍ത്തിയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ നടത്തും

നേരത്തെ പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്ക് വിധേയമാക്കുന്നതിനെ എതിര്‍ത്ത് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Update: 2018-07-06 08:35 GMT
Advertising

കത്‍‍വ പീഡന കൊലപാതകകേസില്‍ 18 വയസ് തികഞ്ഞില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്ന പ്രതി പര്‍വേഷ് കുമാറിന് പ്രായപൂര്‍ത്തിയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതിയെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ നടത്തും. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പത്താന്‍കോട്ടിലെ വിചാരണ കോടതിയുടെ തീരുമാനം. ഈ വര്‍ഷം ജനുവരിയിലായിരുന്നു 8 വയസ്സുകാരിയെ അമ്പലത്തിനുള്ളില്‍ വെച്ച് 8 പേര്‍ ചേര്‍ന്ന് നിരന്തരം പീഡനത്തിനിരയാക്കി കൊല ചെയ്തത്.

കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിചേര്‍ക്കപ്പെട്ട പര്‍വേഷ് കുമാറിന് 18 വയസ് തികഞ്ഞിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഇതിന് തെളിവായി മെട്രികുലേഷന്‍ സര്‍ട്ടീഫിക്കേറ്റിന്‍റെ പകര്‍പ്പും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പര്‍വേഷിന്‍റെ വയസ് സംബന്ധിച്ച് പരിശോധിക്കാന്‍ കോടതി മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കുകയായിരുന്നു. പര്‍വേഷിനെ പരിശോധിച്ചതില്‍ നിന്ന് പര്‍വേഷിന് 20-21 വയസ് പ്രായം ഉണ്ടെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനൊപ്പം പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ കൂടി കണക്കിലെടുത്താണ് പര്‍വേഷിനെ മുതിര്‍ന്നയാളായി കണ്ട് വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്.

ബലാത്സംഗ ശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങളാണ് പര്‍വേഷിനുമേല്‍ ചമുത്തിയിട്ടുള്ളത്. നേരത്തെ പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്ക് വിധേയമാക്കുന്നതിനെ എതിര്‍ത്ത് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 8 പ്രതികളുള്ള കേസിന്‍റെ വിചാരണ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കത്‍‍വ കോടതിയില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റിയത്.

Tags:    

Similar News