സെക്സ് റാക്കറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; നടിയെ രക്ഷപ്പെടുത്തി

റെയ്ഡിനെ തുടര്‍ന്ന് നടിയെ വന്‍ സെക്സ് റാക്കറ്റ് കെണിയില്‍ നിന്നും രക്ഷപ്പടുത്തി.

Update: 2018-07-08 16:23 GMT
Advertising

ഹൈദരാബാദിലെ ബഞ്ചാരെ ഹില്‍സില്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നടിയെ വന്‍ സെക്സ് റാക്കറ്റ് കെണിയില്‍ നിന്നും രക്ഷപ്പടുത്തി. ബഞ്ചാരെ ഹില്‍സിലെ ഹോട്ടലില്‍ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ ജനാര്‍ദ്ദന റാവു ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടാമത്തെയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇടപാടുകാരനാണ്. ബോളിവുഡിലെ തുടക്കക്കാരായ നടിമാരെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ഹൈദരാബാദിലെത്തിച്ചാണ് ഇയാള്‍ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് രക്ഷപ്പെടുത്തിയ 24 കാരിയായ നടി ആഗ്രാ സ്വദേശിനിയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നടിമാരെ ഇവിടെ എത്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചത്. ഇടപാടുകാരില്‍ നിന്ന് 20,000 രൂപ വീതമാണ് വാങ്ങിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News