മുംബൈയില്‍ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു
ഈ സീസണില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ അഞ്ചിരട്ടിയാണ് കഴിഞ്ഞ ദിവസം മാത്രം മുംബെയില്‍ പെയ്തത്. താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതോടെ നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു.
മഹാരാഷ്ട്രയില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൊങ്കണ്‍ അടക്കമുള്ള മേഖലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ കനത്തതോടെ ജനജീവിതം താറുമാറായി.
ഈ സീസണില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ അഞ്ചിരട്ടിയാണ് കഴിഞ്ഞ ദിവസം മാത്രം മുംബെയില്‍ പെയ്തത്. താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതോടെ നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോട്ടം തുടരുകയാണ്. നലാ സോപരാ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാസായ്, വിരാര്‍ മേഖലയിലേക്കുള്ള സബ് അര്‍ബന്‍ ട്രെയിന്‍ ഗാതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
എന്നാല്‍ കാഴ്ച്ച പരിധിയില്‍ പ്രശ്നങ്ങളുണ്ടായതോടെ വ്യോമ സര്‍വീസുകളും വൈകി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കിയ അവധി ഇന്നും തുടരുകയാണ്. പരീക്ഷകള്‍ മാറ്റിവെച്ചതായി മുംബൈ സര്‍വ്വകലാശാല അറിയിച്ചു. ഏതു പ്രതിസന്ധിയിലും വീടുകളിലും ഓഫിസുകളിലും ഭക്ഷണം എത്തിക്കുന്ന ഡബ്ബാവാലകള്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്.