വൈറലായി ആ ഗോള്‍ഡ് പേസ്റ്റ് 

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഡയരക്ടറേറ്റ് ഓഫ് റെവന്യൂ(ഡിആര്‍ഐ) വിഭാഗം പിടികൂടിയ ഗോള്‍ഡ് പേസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. 

Update: 2018-07-23 12:04 GMT
Advertising

പല രൂപത്തിലാണ് വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്നത്. മിക്‌സിക്കുള്ളിലും സോക്‌സിനുള്ളിലും അങ്ങനെ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത ഇടങ്ങളിലൂടെയാവും കടത്ത്. ഇതില്‍ പകുതിയും പിടിക്കാറാണ് പതിവെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കാണുമ്പോള്‍ മനസിലാവുക. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഡയരക്ടറേറ്റ് ഓഫ് റെവന്യൂ(ഡിആര്‍ഐ) വിഭാഗം പിടികൂടിയ ഗോള്‍ഡ് പേസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.

പേസ്റ്റിനുള്ളിലാക്കിയായിരുന്നു സ്വര്‍ണക്കടത്ത്. 34.5 ലക്ഷം മൂല്യമുള്ള സ്വര്‍ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നായിരുന്നു സാധനം കൊണ്ടുവന്നത്. 1850 ഗ്രാം ആണ് പേസ്റ്റിനുണ്ടായിരുന്നത്. ഇതില്‍ 1,120 ഗ്രാം സ്വര്‍ണ അംശമുണ്ടായിരുന്നു. ലഗേജിലായിരുന്നു ഈ പേസ്റ്റ് കാണപ്പെട്ടത്. ഒരു പാത്രത്തില്‍ പേസ്റ്റ് രൂപത്തില്‍ കണ്ടതാണ് സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയത്. പേസ്റ്റിനെ പലരും പല രൂപത്തിലാണ് വ്യഖ്യാനിക്കുന്നത്.

Tags:    

Similar News