അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ തല്ലിയൊതുക്കി പൊലീസ്
അമിത് ഷായെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ തല്ലിയൊതുക്കി ഉത്തര്‍പ്രദേശ് പൊലീസ്. അലഹാബാദില്‍ അമിത് ഷാ റാലി നടത്തുന്നതിനിടെയാണ് ബി.ജെ.പി നേതാവിന് നേരെ രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ തല്ലിയൊതുക്കി ഉത്തര്‍പ്രദേശ് പൊലീസ്. അലഹാബാദില്‍ അമിത് ഷാ റാലി നടത്തുന്നതിനിടെയാണ് ബി.ജെ.പി നേതാവിന് നേരെ രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിച്ചു.
വിദ്യാര്‍ഥിനികളെ പൊലീസുകാര്‍ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്‍ഥിനികള്‍ അമിത് ഷായുടെ റാലിക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടികളുമായി എത്തിയ വിദ്യാര്‍ഥിനികളെ വനിതാ പൊലീസിന്‍റെ അസാന്നിധ്യത്തില്‍ പുരുഷ പൊലീസുകാര്‍ വലിച്ചിഴച്ചും മര്‍ദിച്ചും മുടിയില്‍ കുത്തിപ്പിടിച്ചും തല്ലിയൊതുക്കുകയായിരുന്നു. വിദ്യാര്‍ഥിനികളെ പുരുഷ പൊലീസുകാര്‍ മര്‍ദിക്കുന്നതൊന്നും ശ്രദ്ധിക്കാതെ അമിത് ഷായുടെ വാഹനം ഇതുവഴി നിമിഷ നേരംകൊണ്ട് കടന്നുപോകുകയും ചെയ്തു.
Female students were thrashed for showing black flags during BJP chief Amit Shah's rally in Allahabad. Female students were dragged, hit with stick and manhandled by male cops.
Posted by The Times of India on Saturday, July 28, 2018