ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളംകയറി; ഐ.സി.യുവില്‍ മീനുകള്‍  

മീനുകള്‍ വെള്ളത്തില്‍ നീന്തുന്ന വീഡിയോ ഇതിനകം വൈറലായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സര്ക്കാ്ര്‍ ആശുപത്രിയാണ് എന്‍.എം.സി.എച്ച്.

Update: 2018-07-29 16:19 GMT
Advertising

കനത്ത മഴയെ തുടർന്ന് പട്നയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നളന്ദ മെഡിക്കൽ കോളജ് ആശുപത്രി(എന്‍.എം.സി.എച്ച്) വെള്ളത്തിലായി. വെള്ളത്തിൽ മുങ്ങിയ തീവ്രപരിചരണ മുറിയില്‍ മീനുകളും പ്രത്യക്ഷപ്പെട്ടു. മീനുകള്‍ വെള്ളത്തില്‍ നീന്തുന്ന വീഡിയോ ഇതിനകം വൈറലായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് എന്‍.എം.സി.എച്ച്. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണുള്ളത്. മഴ കനത്തതോടെ തെരുവിൽനിന്നുള്ള വെള്ളം ആശുപത്രി ഐ.സി.യുവിലേക്കുമെത്തുകയായിരുന്നു.

ഇതോടെ ഡോക്ടര്‍മാരും രോഗികളുമെല്ലാം വെള്ളത്തില്‍ പെട്ടു. അതേസമയം ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്ന ജോലി പുരോഗമിക്കുകയാണ്. അതേസമയം ജനം ഇത്തരത്തില്‍ പൊറുതിമുട്ടുമ്പോള്‍ ആരോഗ്യമന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അദ്ദേഹം ഷിംലയിലാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഷിംല സന്ദര്‍ശനത്തിന്റെ ഭാഗമായ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് ബിഹാര്‍ ആരോഗ്യമന്ത്രിയായ മംഗള്‍ പാണ്ഡെ.

Tags:    

Similar News