Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ക്ഷേത്ര പരിസരത്ത് വച്ച് പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം.
ബദലാപൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ധൂം മണിക്പൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ബന്ധുവിനൊപ്പം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ യുവതിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയെ പൂജാരി മുറിയിലേക്ക് വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗ്രേറ്റര്‍ നോയ്ഡ ഡി.എസ്.പി അവനീഷ് കുമാര്‍ അറിയിച്ചു. സ്വാമി കനയ്യ നന്ദിനെതിരെയാണ് പരാതിയെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അവനീഷ് പറഞ്ഞു.