ട്രായ് ചെയര്‍മാന്‍റെ ബാങ്ക് അക്കൌണ്ടില്‍ ‘ഒരു രൂപ’ വീതം നിക്ഷേപിച്ച് ഹാക്കര്‍മാര്‍

ആധാറിന്‍റെ സുരക്ഷ തെളിയിക്കാന്‍ അറ്റകൈ പ്രയോഗം നടത്തിയ ട്രായ് ചെയര്‍മാന്‍ പിടിച്ച പുലിവാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകുന്നില്ല. 

Update: 2018-07-30 05:06 GMT
Advertising

വായില്‍ കോലിട്ട് കുത്തി കടി വാങ്ങുക എന്നൊരു നാടന്‍ പ്രയോഗമുണ്ട്. അതുപോലൊരു അവസ്ഥയിലാണ് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ. ആധാറിന്‍റെ സുരക്ഷ തെളിയിക്കാന്‍ അറ്റകൈ പ്രയോഗം നടത്തിയ ട്രായ് ചെയര്‍മാന്‍ പിടിച്ച പുലിവാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒഴിഞ്ഞു പോകുന്നില്ല. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വെല്ലുവിളിച്ച് ഹാക്ക് ചെയ്യപ്പെട്ട ട്രായ് ചെയര്‍മാന് ഹാക്കര്‍മാരുടെ മറ്റൊരു പണി കൂടി കിട്ടി. ശര്‍മയുടെ ആധാറുമായി ബന്ധപ്പെട്ട ഭീം ആപ്പ്, പേ.ടി.എം തുടങ്ങിയ പേയ്‍മെന്‍റ് ആപ്ലിക്കേഷനിലൂടെ ഐ.എം.പി.എസ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ അക്കൌണ്ടില്‍ ഒരു രൂപ വീതം നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ പുതിയ പണി നല്‍കിയിരിക്കുന്നത്. പണം നിക്ഷേപിച്ചതിന്‍റെ രേഖകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ആധാർ നമ്പറിലൂടെ ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാനായി ട്രായ്
ചെയർമാൻ ആർ.എസ് ശർമ്മ ശനിയാഴ്ചയായിരുന്നു ഹാക്കർമാരെ വെല്ലുവിളിച്ചത്. ഇതിന്‍റെ ഭാഗമായി തന്‍റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഈ വെല്ലുവിളിക്ക് ട്രായ് ചെയർമാന്‍റെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടായും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഹാക്ക് ചെയ്ത് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ മറുപടി നല്‍കിയത്. ഇതിന് ശേഷമാണ് ശർമയുടെ ആധാറുമായി ബന്ധിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഉപയോഗിച്ച് ഹാക്കർമാർ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പി.എൻ.ബി ബാങ്ക് , എസ്.ബി.ഐ, കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളുടെ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.ഇ കോഡുകളാണ്
ആധാർ നമ്പർ ഉപയോഗിച്ച് കണ്ടെത്തിയത്. ചിലർ ഈ അക്കൗണ്ടുകളിലേക്ക് ഓരോ രൂപ വീതം അയച്ചതായും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടിൽ എത്തുന്ന പണത്തിന്, അനധികൃത സ്വത്ത് എന്നൊരു വ്യാഖ്യാനം കൂടിയുണ്ടെന്ന് അദ്ദേഹത്തിന് മനസിലാകാനാണ് ഒരു രൂപ നിക്ഷേപിച്ചതെന്ന് ഹാക്കർമാർ വ്യക്തമാക്കി.

Tags:    

Similar News