ബൈക്ക് യാത്രികരായ ദമ്പതികളെ പുള്ളിപ്പുലി ആക്രമിച്ചു, പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടു പോയി

പോയത്. തുടര്‍ന്ന് നാട്ടുകാരെത്തി പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു.ദമ്പതികളേയും കുഞ്ഞിനേയും വഡോദര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Update: 2018-07-30 05:40 GMT
Advertising

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ കയ്യിലിരുന്ന പിഞ്ചുകുഞ്ഞിനെ പുളളിപ്പുലി കടിച്ചു കൊണ്ടു പോയി. നാലുമാസം പ്രായമുള്ള ആയുഷ് എന്ന കുഞ്ഞിനെയാണ് പുളളിപ്പുലി കടിച്ചു കൊണ്ടു പോയത്. തുടര്‍ന്ന് നാട്ടുകാരെത്തി പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു. ദമ്പതികളേയും കുഞ്ഞിനേയും വഡോദര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും പിന്‍ഭാഗത്തും പരിക്കേറ്റ കുഞ്ഞ് ചികിത്സയിലാണ്.

ഗുജറാത്തിലെ വഡോദര ജില്ലയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ആദിവാസി മേഖലയായ ഛോട്ടാ ഉദയ്പൂരിലാണ് സംഭവം. വിക്രം റത്വ, ഭാര്യ സപ്ന എന്നിവരാണ് പുലിയുടെ ആക്രമണ ത്തിനിരയായത്. മേഖലയിലെ വിജനമായ സ്ഥലത്തെത്തിയപ്പോഴായിരുന്നു ആക്രമണം.

ഓടിക്കൊണ്ടിരുന്ന ബൈക്കിലേയ്ക്ക് ചാടി കയറിയ പുലി സപ്നയെയാണ് ആദ്യം ആക്രമിച്ചത്. സപ്നയുടെ കൈമുട്ടിന് കടിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് താഴെ വീണതോടെ കുഞ്ഞിനെ കടിച്ചെടുത്തോടി. നിലവിളിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്നു വിക്രം പറഞ്ഞു.

Tags:    

Similar News