ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ നിര്‍ദ്ദേശം
ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്
Update: 2018-08-01 04:50 GMT
ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് ജനങ്ങളോട് യുഐഡിഎഐയുടെ നിര്‍ദ്ദേശം. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും ആധാര്‍ അതോറിററ്റി വ്യക്തമാക്കി.
ട്രായ് തലവന്‍ ആര്‍ എസ് ശര്‍മ്മ ട്വിറ്ററിലൂടെ ആധാര്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം. വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെ ആര്‍.എസ് ശര്‍മ്മയുടെ ഫോണ്‍ നമ്പറും പാന്‍ കാര്‍ഡ് നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാക്ക് ചെയ്തിരുന്നു.