പ്രതിപക്ഷ നേതാക്കളുമായി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി

ജനുവരി 19 ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ റാലിയിലേക്ക് ക്ഷണിക്കുന്നതിനായാണ് മമതാ ബാനര്‍ജി രാഹുല്‍ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

Update: 2018-08-01 16:37 GMT
Advertising

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ റാലിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മമത ബാനര്‍ജി പറഞ്ഞു.

ജനുവരി 19 ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ റാലിയിലേക്ക് ക്ഷണിക്കുന്നതിനായാണ് മമതാ ബാനര്‍ജി രാഹുല്‍ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയഗാന്ധി, എച്ച്ഡി ദേവഗൗഡ, ശിവസേന, എസ്പി നേതാക്കള്‍ അടക്കമുള്ളവരുമായായിരുന്നു മമതയുടെ കൂടിക്കാഴ്ച. പ്രതിപക്ഷ നേതാക്കളെ ഒരുമിപ്പിക്കുന്നതില്‍ മമതയുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതും നിലവിലെ രാഷ്ടീയ സാഹചര്യങ്ങളും ചര്‍ച്ചയായതായി സോണിയയും രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു.

അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് അറിയാവുന്ന ബിജെപി രാഷ്ടീയമായി പ്രതിസന്ധിയിലാണെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതടക്കമുള്ള വിഷയങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തു. അസമിലെ പൗരത്വ രജിസട്രേഷന് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയായി. അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന ആറിയാവുന്ന ബിജെപി രാഷ്ടീയമായി പ്രതിസന്ധിയിലാണ്.

ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, സസ്‌പെന്റ് ചെയ്യപ്പെട്ട ബിജെപി എംപി കീര്‍ത്തി ആസാദ് എന്നിവരെയും മമത നേരില്‍ കണ്ടു. എന്നാല്‍ അദ്വാനിയെ കണ്ടത് സുഖവിവരങ്ങള്‍ തിരക്കാനാണെന്ന് മമതയുടെ വിശദീകരണം. അതേസമയം ബംഗാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ അമിത് ഷാക്ക് പോലീസ് അനുമതി നല്‍കിയില്ലെന്ന വിവാദം പിന്നീട് പൊലീസ് അനുമതി നല്‍കിയതോടെ അവസാനിച്ചു.

ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ് പ്രഥമപരിഗണനയെന്നും പ്രധാനമന്ത്രിയാരാകുമെന്നത് പിന്നീട് തീരുമാനിക്കേണ്ടതാണെന്നും മമത പറഞ്ഞു.

Tags:    

Similar News