അസം പൌരത്വ വിവാദം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അസമില്‍

ആഭ്യന്തരകലാപ പരാമര്‍ശത്തില്‍ പരാതിയുടെ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അസം പോലീസ് മമതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Update: 2018-08-02 05:05 GMT
Advertising

അസം പൌരത്വ രജിസ്റ്റര്‍ വിവാദം തുടരുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അസമിലെത്തും. ബിജെപിയുടെ ശ്രമം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണം. വിഷയത്തില്‍ പ്രതിപക്ഷ നേതാക്കളുമായി മമത ചര്‍ച്ച നടത്തി.

ഇന്ത്യയുടെ പരമാധികാരം ഉപയോഗിച്ചാണ് രാഹുല്‍ഗാന്ധിയും മമതയും കളിക്കുന്നതെന്ന് വിവാദത്തില്‍ അരുണ്‍ ജെയ്റ്റിലി അഭിപ്രായപ്പെട്ടു. ഇറക്കുമതി ചെയത വോട്ട് ബാങ്കല്ല പൌരത്വവും പരമാധികാരവുമാണ് ഇന്ത്യയുടെ ആത്മാവെന്നും അരുണ്‍ജെയ്റ്റിലി ട്വീറ്ററില്‍ കുറിച്ചു.

വിവാദം ആളിക്കത്തുമ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ അസമിലേക്ക് അയച്ചിരിക്കുകയാണ്. ഇന്ന് നേതാക്കള്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.

അതേസമയം ഇന്നലെ വിവിധ പ്രതിപക്ഷനേതാക്കളെ കണ്ട മമതാ ബാനര്‍ജി അസം പൌരത്വ രജിസ്റ്റര്‍ വിവാദവും ചര്‍ച്ച ചെയ്തു. രാഹുല്‍ഗാന്ധി സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായാണ് മമത വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. ആഭ്യന്തരകലാപമുണ്ടാകുമെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപിക്കാരുടെ പ്രസ്താവനകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ ഞാന്‍ ബിജെപിയുടെ ജോലിക്കാരിയല്ലെന്നും അവര്‍ പ്രതികരിച്ചു

അതേസമയം ആഭ്യന്തരകലാപ പരാമര്‍ശത്തില്‍ പരാതിയുടെ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അസം പോലീസ് മമതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News