പാഠപുസ്തകത്തിൽ മിൽഖാ സിങിന് പകരം തന്റെ ചിത്രം, ഭീമാബദ്ധം ചൂണ്ടിക്കാണിച്ചു ഫർഹാൻ അഖ്തർ

Update: 2018-08-19 14:58 GMT
Advertising

മിൽഖാ സിങ്ങിന് പകരം ഫർഹാൻ അഖ്തറിന്റെ ചിത്രം അച്ചടിച്ച് വെസ്റ്റ് ബംഗാളിൽ പാഠപുസ്തകം പുറത്തിറക്കി. ബോളിവുഡ് നടനും നിർമ്മാതാവുമായ താരം തന്നെയാണ് ഈ ഭീമാബദ്ധം ട്വിറ്ററിലൂടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പറക്കും സിഖ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ വേഗ രാജാവായ മിൽഖാ സിങ്ങിന്റെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച 'ബാഗ് മിൽഖാ ബാഗ്' എന്ന സിനിമയിൽ അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ചത് ഫർഹാൻ അഖ്തർ ആണ്. സിനിമയിലെ ഫർഹാന്റെ ഒരു ചിത്രമാണ് മിൽഖാ സിങ്ങിനെ കുറിച്ചു പരിചയപ്പെടുത്തുന്ന പാഠഭാഗത്തു ചേർത്തിരിക്കുന്നത്.

"മിൽഖാ സിങ്ജിയെ കുറിച്ചുള്ള പാഠഭാഗത്തു ഉപയോഗിച്ചിട്ടുള്ള ചിത്രത്തിൽ വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്. പ്രസാധകരോട് പുസ്തകം തിരികെ വിളിച്ചു ചിത്രം മാറ്റാൻ ആവശ്യപ്പെടണം", ട്വീറ്റിൽ ഫർഹാൻ വെസ്റ്റ് ബംഗാൾ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് വക്താവും രാജ്യസഭാ അധ്യക്ഷനുമായ ഡെറിക് ഒബ്രെയ്‌നെയും താരം ടാഗ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദിയുണ്ടെന്നും പിഴവ് പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഫർഹാന്റെ ട്വീറ്റിനോടുള്ള പ്രതികരണങ്ങൾ താഴെ:

Tags:    

Similar News