‘ഗോഡ്സേക്ക് മുമ്പാണ് ജനിച്ചിരുന്നതെങ്കിൽ ഗാന്ധിയെ താൻ കൊന്നേനെ’

വിഭജനം വഴി അനവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനാണ് ഗാന്ധി, ഗോഡ്സെ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തി

Update: 2018-08-25 07:45 GMT
Advertising

ഗാന്ധി ഘാതകൻ ഗോഡ്സേക്ക് മുമ്പാണ് ജനിച്ചിരുന്നതെങ്കിൽ ഗാന്ധിയെ താൻ കൊല്ലുമായിരുന്നുവെന്ന് ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറിയും രാജ്യത്തെ ആദ്യത്തെ ഹിന്ദു കോടതിയുടെ വനിതാ ജഡ്ജിയുമായ ഡോ. പൂജാ ശകുൻ പാണ്ഡെ. വിഭജന കാലത്ത് അനവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനാണ് ഗാന്ധിയെന്നും വിഭജനത്തിനു വേണ്ടി ആര് വാദിച്ചാലും അവരെ താൻ തന്നെ കൊന്നിരിക്കുമെന്നും അവർ പറഞ്ഞു.

ഗാന്ധിയെ രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്. ’മാഹാത്മ’ എന്ന് വിളിക്കപ്പെടാനും ഗാന്ധി അർഹനല്ല. മഹാത്മാവായ ഒരാൾക്ക് എങ്ങനെയാണ് തന്റെ മക്കളെ വിഭജിക്കാനാവുന്നതെന്നും, സ്വതന്ത്ര ഇന്ത്യയിൽ മറ്റൊരു ഗാന്ധിയാവാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ വെടിവെച്ച് കൊല്ലണമെന്നും പാണ്ഡെ പറഞ്ഞു.

ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിയാണ്
ഗോഡ്സെ. പുതു തലമുറ അദ്ദേഹത്തെ തെറ്റായാണ് മനസ്സിലാക്കുന്നതെന്നും, ഇതിനു മാറ്റം വരുത്താൻ ബി.‍ജെ.പി
ഗവൺമെന്റ് തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    

Similar News