തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നേതൃത്വത്തില്‍ സര്‍വ കക്ഷി യോഗം ചേരും
7 ദേശീയ പാർട്ടികളെയും 51 അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്
Update: 2018-08-27 06:16 GMT
വരാനിരിക്കുന്ന ലോക് സഭാ - നിയമസഭാ തെരഞ്ഞടുപ്പുകൾക്ക് മുന്നോടിയായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് നടക്കും. തെരഞ്ഞടുപ്പ് പ്രക്രിയയുടെ സുതാര്യത, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സ്ഥാനാർത്ഥികളിലും പാർട്ടി നേതൃത്വങ്ങളിലുമുള്ള വനിതാ പ്രാധിനിത്യം തുടങ്ങിവയാണ് പ്രധാന അജണ്ട. തെരഞ്ഞടുപ്പ് ചെലവ് ചുരുക്കൽ , പാർട്ടികളുടെ പത്രപരസ്യ ചെലവ് , പ്രചരണ ചെലവ് പരിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടായേക്കും. 7 ദേശീയ പാർട്ടികളെയും 51 അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.