10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം; അര്‍ണബിന് വക്കീല്‍ നോട്ടീസ്

അര്‍ണബ് പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

Update: 2018-08-31 06:28 GMT
Advertising

മലയാളികളെ നാണംകെട്ടവരുടെ സംഘമെന്ന് അപമാനിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ അപകീര്‍ത്തി കേസ്. പീപ്പിള്‍ ലോ ഫൌണ്ടെഷന് വേണ്ടി സിപിഎം നേതാവ് പി ശശിയാണ് നോട്ടീസ് അയച്ചത്. അര്‍ണബ് പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച റിപബ്ലിക് ടിവിയിലെ ചര്‍ച്ചക്കിടെയായിരുന്നു മലയാളികള്‍ക്കെതിരായ പരാമര്‍ശം. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതില്‍ അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ? രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ണബ് ചര്‍ച്ചക്കിടെ ആരോപിക്കുകയുണ്ടായി.

മലയാളി എന്ന നിലയില്‍ തന്നെ അപമാനിക്കുന്ന പരാമര്‍ശമാണ് അര്‍ണബ് നടത്തിയതെന്ന് പി ശശി പറഞ്ഞു. ഈ രാജ്യത്തെ പൌരന്മാരായ മലയാളികളുടെ അന്തസ്സിടിക്കുന്ന പരാമര്‍ശമായിരുന്നു അത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനിടെയാണ് അര്‍ണബ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News