എൻ.ഡി.എയിലെ പലർക്കും മോദിയെ വീണ്ടും പ്രധാന മന്ത്രിയായി കാണാൻ താല്‍പര്യമില്ല- ഉപേന്ദ്ര കുഷ്‍വാഹ
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കുഷ്‍വാഹയുടെ രാഷ്ട്രീയ ലോക് സമാതാ പാർട്ടി എൻ.ഡി.എ സഖ്യകക്ഷികളുമായി സീറ്റ് വിഭജനത്തിന്റെ ചർച്ചകളിലാണ്
Update: 2018-08-31 14:13 GMT
എൻ.ഡി.എ യിലെ പലർക്കും മോദിയെ വീണ്ടും പ്രധാന മന്ത്രിയായി കാണാൻ താല്‍പര്യമില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‍വാഹ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കുഷ്‍വാഹയുടെ രാഷ്ട്രീയ ലോക് സമാതാ പാർട്ടി എൻ.ഡി.എ സഖ്യകക്ഷികളുമായി സീറ്റ് വിഭജനത്തിന്റെ ചർച്ചകളിലാണ്. നിതീഷ് കുമാറിന്റെ ജെ.ഡി.യു കൂടി എൻ.ഡി.എ യിൽ ചേർന്നതോടെ ചെറിയ പാർട്ടികളായ ഉപേന്ദ്ര കുഷ്‍വാഹായുടെ രാഷ്ട്രീയ ലോക് സമാതാ പാർട്ടിയും രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി യും തങ്ങൾ 2014 ൽ മത്സരിച്ച സീറ്റുകളെങ്കിലും നിലനിർത്താനാണ് ശ്രമിക്കുന്നത്.
ഉപേന്ദ്ര കുഷ്‍വാഹ കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിലാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിൽ നിന്നും മാറി പുതിയൊരു രാഷ്ട്രീയ പാർട്ടി എന്ന ആശയത്തെ മുൻനിർത്തി രാഷ്ട്രീയ ലോക് സമാതാ പാർട്ടിയുമായി മുന്നോട്ട് വന്നത്.