വി.എെ.പി ചാർട്ടേഡ് വിമാനങ്ങളിൽ വൻ പണക്കടത്ത്: എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു

വി.എെ.പികളോ ചാർട്ടേഡ് വിമാനങ്ങളോ പണം കടത്തിയതായി യാതൊരു അറിവും ലഭിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു

Update: 2018-08-31 15:13 GMT
Advertising

രാജ്യത്തിനകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ കറൻസികൾ ചാർട്ടേഡ് വിമാനങ്ങളുപയോഗിച്ച് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പല വി.എെ.പി ചാർട്ടേഡ് വിമാനങ്ങളിലും അധികമായി ചെറിയ മുറികൾ കണ്ട് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. വി.എെ.പികളോ ചാർട്ടേഡ് വിമാനങ്ങളോ പണം കടത്തിയതായി യാതൊരു അറിവും ലഭിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു.

വ്യാജ രേഘകൾ നൽകിക്കൊണ്ട് ബ്യൂറോ ഓഫ് ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്ന് വ്യാജ എന്റട്രി പാസ് സംഘടിപ്പിച്ചതിന് മുൻ മാധ്യമ പ്രവർത്തകനും വ്യവസായിയുമായ ഉപേന്ദ്ര റായിയെ പോലീസ് അറസ്റ്റ് ചെയ്യുകയും റായുടെ 26 കോടി രൂപ വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ശേഷം കേസിന് പുതിയൊരു മാനം കൈവരിക്കുകയായിരുന്നു.

Tags:    

Similar News