ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ യുവജന സംഘടനകള്‍ ഒന്നിക്കുന്നു

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയ അന്തരീക്ഷമുള്ള സംസ്ഥാനങ്ങളില്‍ സാഹചര്യത്തിനനുസൃതമായി പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.

Update: 2018-09-05 01:30 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പിനായി ഐക്യനിര രൂപീകരിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകാനാണ് യുവകൂട്ടായ്മയുടെ തീരുമാനം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും സംസ്ഥാനങ്ങളില്‍ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെന്ന ആശയം പോഷക സംഘടനകളിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടി യുവ വോട്ടുകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികളുടെ യുവ സംഘടനകള്‍ ഒരുമിച്ചെത്തുകയാണ്.യൂത്ത് ഫ്രണ്ടെന്ന പേരിലെന്ന് പറയുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കേശവ് ചന്ദ്ര് യാദവ്

എസ്.പി, എന്‍.സി.പി, ആര്‍.ജെ.ഡി, ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍, മുസ്‍ലിം ലീഗ് എന്നിവര്‍ക്കൊപ്പം ഇടത് സംഘടനകളും കൂട്ടായ്മയുടെ ഭാഗമാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ത്രിണമൂല്‍ കോണ്‍ഗ്രസും എ.എ.പിയും പരിപാടിയില്‍ നിന്നും വിട്ടുനിന്നു.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയ അന്തരീക്ഷമുള്ള സംസ്ഥാനങ്ങളില്‍ സാഹചര്യത്തിനനുസൃതമായി പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. നേരത്തെ മുസഫര്‍പൂര്‍ അഭയകേന്ദ്ര കേസില്‍ യുവജന സംഘനകള്‍ ഒരുമിച്ച് രംഗത്തെത്തിയിരുന്നു.

Tags:    

Similar News