രാജീവ്ഗാന്ധി വധക്കേസ്: പേരറിവാളന്‍റെ ദയാഹര്‍ജി ഗവര്‍ണര്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി 

ഭരണഘടനയുടെ 161ആം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിക്കണമെന്ന് കോടതി പറഞ്ഞു.

Update: 2018-09-06 13:41 GMT
Advertising

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ ദയാഹര്‍ജി തമിഴ്നാട് ഗവര്‍ണക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 161ആം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിക്കണമെന്ന് കോടതി പറഞ്ഞു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 436ആം വകുപ്പ് പ്രകാരം കേന്ദ്രം ഒരിക്കല്‍ പേരറിവാളന്‍റെ ശിക്ഷാ ഇളവിനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത് ഗവര്‍ണര്‍ക്ക് തടസ്സമാകില്ലെന്ന് ജസ്റ്റിസ് ര‍ഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. രണ്ട് വര്‍ഷം മുമ്പ് പേരറിവാളന്‍ സമര്‍പ്പിച്ച അപേക്ഷ ഗവര്‍ണര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

Tags:    

Similar News