ഇങ്ങനെ പെട്രോൾ വില കുറക്കാം... പക്ഷെ, ബി.ജെ.പി സർക്കാർ അത് ചെയ്യില്ല

സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിക്കനുസരിച്ച് പല നഗരങ്ങളിലെയും നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്

Update: 2018-09-12 15:23 GMT
Advertising

വലിയ പ്രക്ഷോഭങ്ങള്‍ക്കിടയാക്കും വിധം സര്‍വകാല റെക്കോര്‍ഡിലെത്തിരിക്കുയാണ് പെട്രോള്‍ വില രാജ്യത്ത്. പെട്രോളിന് 80 രൂപയും ഡീസലിന് 72 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ വില. സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിക്കനുസരിച്ച് പല നഗരങ്ങളിലെയും നിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്.

ആഗോളമാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യതകർച്ചയും ഉയർത്തിക്കാട്ടി കൈമലർത്തുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോൾ അയൽരാജ്യങ്ങളിലെ പെട്രോൾ, ഡീസൽ നിരക്ക് വളരെ താഴ്ന്ന നിലയിലാണെന്ന് താഴെകൊടുത്ത പട്ടികയിൽനിന്ന് മനസ്സിലാക്കാം.

ടേബിൾ 1. ഇന്ത്യയിലെയും അയൽരാജ്യങ്ങളിലെയും പെട്രോൾ, ‍ഡീസൽ വില (1 ലിറ്റർ), സെപ്റ്റംബർ 1, 2018

Full View

Source: Petroleum Planning & Analysis Cell (PPAC), Ministry of Petroleum & Natural Gas

ഉയർന്ന നിരക്കിലുള്ള കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാന മൂല്യവർധിത നികുതിയും കാരണമാണ് ചില്ലറ വിൽപന രംഗത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില സർവകാല റെക്കോർ‍‍ഡിലെത്തിയിരിക്കുന്നത്. ഓരോ ലിറ്റർ പെട്രോളിനും 19.48 രൂപയാണ് കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ. ഡീസലിന് 15.33 രൂപയും. ഇതിനും പുറമെയാണ് സംസ്ഥാന സർക്കാരുകളുടെ മൂല്യവർധിത നികുതി. പെട്രോളിന്റെ പരോക്ഷ നികുതി (കേന്ദ്ര-സംസ്ഥാന നികുതികളടക്കം) 100% കടന്നു. ഡീസലിന്റെത് 72% ഉം. നികുതി ഒഴിവാക്കിയാൽ, നിലവിലെ ക്രൂഡ് ഓയിൽ വിലയിലും പെട്രോൾ, ഡീസൽ വില 40 രൂപയിലെത്തിക്കാൻ കഴിയും.

ടേബിൾ 2. കേന്ദ്രസർക്കാറിന്റെ നികുതിവരുമാനം

Full View

Source: Receipts Budget, 2018-19; CAG Report Nos. 42 of 2017, Department of Revenue (Indirect Taxes – Central Excise) & CAG Report No. 17 of 2013, Department of Revenue (Compliance Audit on Indirect Taxes-Central Excise and Service)

രണ്ടാം യു.പി.എ സർക്കാരിന്റെയും മോദി സർക്കാരിന്റെയും കീഴിൽ ആകെ നികുതി വരുമാനത്തിന്റെ വാർഷിക കണക്കാണ് രണ്ടാമത്തെ പട്ടികയിൽ. പെട്രോളിയത്തിൻമേലുള്ള എക്സൈസ് നികുതി, കോർപറേറ്റ് നികുതി, വരുമാനനികുതി എന്നിങ്ങനെ തരം തിരിച്ചാണ് കൊടുത്തിരിക്കുന്നത്. ഈ മൂന്ന് നികുതികളുടെയും വിഹിതമാണ് മൂന്നാമത്തെ പട്ടികയിൽ.

എൻ.ഡി.എ സർക്കാരിന്റെ കീഴിൽ എക്സൈസ് നികുതികളിൻമേലുള്ള ആശ്രയം ക്രമാതീതമായ വർധിച്ചതായി മൂന്നാമത്തെ ടേബിളിൽ നിന്ന് കാണാൻ സാധിക്കും.

2009-10 മുതൽ 2013-14 വരെയുള്ള അഞ്ച് വർഷത്തെ ആകെ നികുതി വരുമാനത്തിന്റെ ശരാശരി 8.8 ശതമാനമായിരുന്നു. 2014-15 മുതൽ 2017-18 വരെയുള്ള ശരാശരി 12.5 ശതമാനത്തിലെത്തി. അതേസമയം രണ്ടാം യു.പി.എ സർക്കാരിന് കീഴിൽ കോർപറേറ്റ് നികുതി 36.5% ൽ നിന്നും 30.7% ലേക്ക് താഴ്ന്നു. വരുമാന നികുതി 19 ശതമാനത്തില്‍ നിന്ന് 21 ശതമാനത്തിലേക്കുമുയര്‍ന്നു.

ടേബിൾ 3. കേന്ദ്രസർക്കാറിന്റെ ആകെ നികുതി വരുമാനത്തിൽ(GTR) മുഖ്യ നികുതികളുടെ വിഹിതം

Full View

നികുതി സ്വരൂപിക്കുന്നതിലുള്ള എൻ.ഡി.എ സർക്കാരിന്റെ പക്ഷപാതിത്വമാണ് ഇത് തുറന്നുകാണിക്കുന്നത്. കോർപറേറ്റ് നികുതി വിഹിതം ഗണ്യമായി കുറഞ്ഞപ്പോഴും ഇന്ധന- വരുമാന നികുതി വിഹിതം വർധിച്ചതായി കാണാം. പാവപ്പെട്ടവന്‍റെയും മധ്യവർഗത്തിന്റെയും ചിലവിൽ ലാഭമുണ്ടാക്കിയത് കോർപറേറ്റുകളാണ്. നീതിയുക്തമല്ലാത്ത ഈ വരുമാന മാര്‍ഗ്ഗം ഉടനടി ഉപേക്ഷിക്കേണ്ടതാണ്.

മണ്ണെണ്ണയും എൽ.പി.ജി.യും പോലെ പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരേണ്ടതാണ്. 28% ജി.എസ്.ടി ചുമത്തിയാൽപോലും പെട്രോൾ, ഡീസൽ വില 55 രൂപയിൽ കൂടില്ല. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം കോർപറേറ്റ് നികുതി ഉയർത്തുന്നതിലൂടെ സാധിക്കും. 2018-19 ബജറ്റ് രേഖകളനുസരിച്ച് കോർപറേറ്റ് നികുതിയിൽ വരുത്തിയ
ഇളവുകൾ കാരണം ഒരു വർഷം 85,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിനുണ്ടായിട്ടുള്ളത്. കഴി‍ഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിലെ അവസ്ഥയും ഇതാണ്. കോര്‍പറേറ്റ് അനുകൂല നികുതിഘടന എത്രയും പെട്ടെന്ന് കേന്ദ്രം തിരുത്തേണ്ടതാണ്.

കടപ്പാട്- ദ വയർ

Tags:    

Similar News