‘ബി.ജെ.പി അനുകൂല കാറ്റ് വീശുകയാണ്; പറന്നുപോകാതിരിക്കാനാണ് മറ്റു പാര്‍ട്ടികള്‍ കൈകോര്‍ത്ത് പിടിച്ചിരിക്കുന്നത്’ മോദി

Update: 2018-09-13 16:17 GMT
Advertising

2019ലെ തെരഞ്ഞെടുപ്പ് വിജയത്തിനായി 'മേരാ ബൂത്ത് സബ്സേ മസ്ബൂത്ത്'(എല്ലാ പോളിംങ് ബൂത്തുകളേക്കാളും ശക്തം എന്റെ ബൂത്ത്) എന്ന മന്ത്രം പിന്തുടരാനാണ് അനുയായികളോടുള്ള മോദിയുടെ നിര്‍ദ്ദേശം. ബി.ജെ.പിക്ക് അനുകൂലമായി കാറ്റ് വീശുകയാണെന്നും, ആ കാറ്റിന്റെ ശക്തിയില്‍ പറന്നുപോകാതിരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കൈകോര്‍ത്തു പിടിച്ചിരിക്കുന്നതെന്നും മോദി പരിഹസിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍.

നമോ ആപ് വഴിയായിരുന്നു അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി മോദി സംവദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ശക്തിയെന്ന് പറ‍ഞ്ഞ മോദി, നാല് വര്‍ഷത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ വിജയത്തിലും വളര്‍ച്ചയിലും നിര്‍ണായകമായത് പ്രവര്‍ത്തകരാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ കൂട്ടുകെട്ടിനെ സംബന്ധിച്ച ചോദ്യത്തിന് 2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ ജയിക്കുമെന്നായിരുന്നു മോദിയുടെ മറുപടി. ''ബി.ജെ.പിക്ക് അനുകൂലമായി കാറ്റ് വീശുകയാണ്. 2014ല്‍ വീശിയതിനേക്കാള്‍ ശക്തമായി. ആ കാറ്റിന്റെ ശക്തിയില്‍ പറന്നുപോകാതിരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കൈകോര്‍ത്തു പിടിച്ചിരിക്കുന്നത്.'' മോദി പറഞ്ഞു.

Tags:    

Similar News