ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള എ.ഐ.സി.സി കോഡിനേഷന്‍ കമ്മറ്റിയെ എ.കെ ആന്റണി നയിക്കും
ജെയ്റാം രമേശാണ് കമ്മറ്റിയുടെ കണ്‍വീനര്‍
Update: 2018-09-15 13:06 GMT
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള എ.ഐ.സി.സി കോഡിനേഷന്‍ കമ്മറ്റിയെ എ.കെ ആന്റണി നയിക്കും. ജെയ്റാം രമേശാണ് കമ്മറ്റിയുടെ കണ്‍വീനര്‍. പി ചിദംബരം അധ്യക്ഷനായും രാജീവ് ഗൌഢ കണ്‍വീനറുമായുമുള്ള മാനിഫെസ്റ്റോ കമ്മറ്റിയും, ആനന്ദ് ശര്‍മ ചെയര്‍മാനും പവന് ഖേര കണ്‍വീനറുമായുള്ള പബ്ലിസിറ്റി കമ്മറ്റിക്കും രൂപം നല്‍കിയതായി എ.ഐ.സി.സി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു