ഇന്ധനവില വര്‍ധനവ് തന്നെ ബാധിച്ചിട്ടില്ലെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

താനും ഒരു സാധാരണ മനുഷ്യനാണെന്നും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ തനിക്കാകുമെന്നും അത്തോവാലാ പറഞ്ഞു

Update: 2018-09-16 15:38 GMT
Advertising

ഇന്ധനവില വര്‍ധനവ് തന്നെ ബാധിച്ചിട്ടില്ലെന്ന തന്‍റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ.

‘ഞാന്‍ കേന്ദ്രമന്ത്രിയാണ്. ഇന്ധനവില വര്‍ധന എന്നെ ബാധിച്ചിട്ടില്ല. മന്ത്രി പദവി നഷ്ടപ്പെട്ടാല്‍ അത് ബാധിച്ചേക്കും. കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനചിലവിന്റെ അലവന്‍സ് ലഭിക്കുന്നതിനാല്‍ വ്യക്തിപരമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷെ സാധാരണ ജനങ്ങളെ അത് ബാധിച്ചിട്ടുണ്ട്. അതിനാല്‍ വില കുറക്കുക തന്നെ വേണം.’ ഈ മറുപടി ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അത്തേവാലെ പറഞ്ഞു.

ये भी पà¥�ें- ‘ഇന്ധനവില വര്‍ധന ബാധിച്ചിട്ടില്ല, ഞാനൊരു കേന്ദ്രമന്ത്രിയാണ്’

താനും ഒരു സാധാരണ മനുഷ്യനാണെന്നും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ തനിക്കാകുമെന്നും അത്തോവാലാ പറഞ്ഞു. താന്‍ ഉള്‍പ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇന്ധന വില കുറക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ശ്രമം വിജയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    

Similar News