ശ്രീലങ്കന്‍‌ യുദ്ധത്തില്‍ അനുകൂല നിലപാടെടുത്തു; ഡി.എം.കെയെ പ്രതിരോധത്തിലാക്കി എ.ഡി.എം.കെ

എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തെ യു.പി.എ സര്‍ക്കാര്‍ പിന്തുണച്ചിരുന്നെന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രജപക്സെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു

Update: 2018-09-20 12:11 GMT
Advertising

ശ്രീലങ്കന്‍ യുദ്ധം ആയുധമാക്കി, ഡി.എം.കെയെ രാഷ്ട്രീയമായി പ്രതിരോധിയ്ക്കാന്‍ അണ്ണാ ഡി.എം.കെ. തമിഴ് വംശജരെ കൊലപ്പെടുത്തിയ ആഭ്യന്തര യുദ്ധത്തിന് കോണ്‍ഗ്രസും

ഡി.എം.കെയും പിന്തുണ നല്‍കിയെന്നും ഇതിനാല്‍, ഇരുപാര്‍ട്ടികളെയും രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യണമെന്നും എഡിഎംകെ പ്രമേയം പാസാക്കി. ഇക്കാര്യം ഉന്നയിച്ച് 25ന് തമിഴ്നാട്ടിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിയ്ക്കും.

2009‌ലെ എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തെ യു.പി.എ സര്‍ക്കാര്‍ പിന്തുണച്ചിരുന്നെന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രജപക്സെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്ന്, യു.പി.എയുടെ ഘടക കക്ഷിയായിരുന്ന ഡി.എം.കെ തമിഴ്ജനതയെ കൊലപ്പെടുത്തുന്നതിന് അനുകൂല നിലപാടെടുത്തുവെന്നും ഇതിനാല്‍, ഇരു പാര്‍ട്ടികളെയും യുദ്ധ കുറ്റവാളികളായി വിചാരണ ചെയ്യണമെന്നുമാണ് എ.ഡി.എം.കെ പ്രമേയം പാസാക്കിയത്. യുദ്ധം അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി നിരാഹാര സമരം നടത്തി. എന്നാല്‍, രണ്ട് മണിക്കൂറിനുളളില്‍ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച്, സമരം നിര്‍ത്തി. ഇത് വിശ്വസിച്ച ശ്രീലങ്കയിലെ തമിഴ്ജനത ഒളിത്താവളങ്ങളില്‍ നിന്നു പുറത്തുവന്നു. തുടര്‍ന്നാണ് നാല്‍പതിനായിരത്തോളം പേര്‍ കൊലപ്പെട്ടത്.

എം. കരുണാനിധിയെ അടക്കം യുദ്ധ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2010ല്‍ ജയലളിത പ്രസ്താവന ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പ് എടുത്ത സാഹചര്യത്തെ തമിഴ് വികാരത്തെ പരമാവധി പ്രയോജനപ്പെടുത്തി, ഡി.എം.കെയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് അണ്ണാ ഡി.എം.കെ നടത്തുന്നത്.

Tags:    

Similar News