യു.പിയില്‍ മാധ്യമങ്ങളെ ക്ഷണിച്ച് പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകം

പുലര്‍ച്ചെ ഇവര്‍ ബൈക്കില്‍ പോയപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപെട്ടുവെന്നും പിന്നീട് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം

Update: 2018-09-20 15:41 GMT
Advertising

ഏറ്റുമുട്ടല്‍ ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി അവരെ സാക്ഷിയാക്കി ക്രിമിനലുകളെ യു.പി പോലീസ് വെടിവെച്ചുകൊന്നു. ആറു കൊലപാതകക്കേസുകളില്‍ പ്രതികളായ മുസ്താക്കിം, നൗഷാദ് എന്നിവരെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. യു.പി പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരാണ് ഇരുവരും.

Full View

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹിന്ദു സന്യാസികളെ വധിച്ചതടക്കം ആറോളം കൊലപാതക കേസുകളില്‍ പ്രതികളായ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഇവര്‍ ബൈക്കില്‍ പോയപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപെട്ടുവെന്നും പിന്നീട് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ രക്ഷപെട്ടവര്‍ പോലീസിന് നേരെ വെടിവച്ചുവെന്നും പിന്നാലെ പോലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നും അലിഗഡ് പോലീസ് മേധാവി പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ പ്രതികളായ ആറ് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് ബുധനാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും മുസ്‍ലിം സമുദായക്കാരാണെന്നാണ് പോലീസ് പറയുന്നത്. 2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം 66 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആയിരത്തോളം ഏറ്റുമുട്ടലുകളാണ് ഈ കാലയളവില്‍ നടന്നത്.

Tags:    

Similar News