ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പുസ്തകം; മൂന്ന് പേര്‍ക്കെതിരെ കേസ്
അസമിലെ പ്ലസ്ടു ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സിനായുള്ള അനുബന്ധ പുസ്തകമായാണ് ഇത് തയ്യാറാക്കിയിരുന്നത്
ഗുജറാത്ത് കലാപത്തെക്കുറിച്ച് പുസ്തകമെഴുതിയ മൂന്ന് പേര്‍ക്കെതിരെ കേസ്. അസമിലെ പ്ലസ്ടു ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സിനായുള്ള അനുബന്ധ പുസ്തകമായാണ് ഇത് തയ്യാറാക്കിയിരുന്നത്. 2002ലെ കലാപ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മൗനിയായിരുന്നുവെന്ന് പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഗോദ്ര സംഭവവും ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപവും എന്ന ഭാഗത്താണ് കേസിനാസ്പദമായിട്ടുളള വിവരണമുളളത്.
കലാപ സമയത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും മിണ്ടാതെ കാഴ്ചക്കാരെപോലെ നോക്കിനിന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അതേസമയം പുസ്തകമെഴുതിയ മൂന്ന് പേരും വിരമിച്ച അദ്ധ്യാപകരാണ്. പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സിനുവേണ്ടി തയ്യാറാക്കിയ അനുബന്ധ പുസ്തകമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഗുവാഹത്തി കേന്ദ്രമായുള്ള പ്രസാധകരാണ് പുസ്തകം പുറത്തിറക്കിയത്.
ഇവര്‍ക്കെതിരെയും കേസുള്ളതായി ഗോലഘട് ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസാധകരുടെ ബുക്ക് ഡിപ്പോ ഗുവാഹത്തി ആസ്ഥാനമായതിനാല്‍ കേസ് ഗുവാഹത്തിയിലേക്ക് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.