‘ഇതാണ് മോദി  എച്ച്.എ.എല്ലിനോട് പറഞ്ഞത്’ ആമിര്‍ ചിത്രത്തിന്റെ ഡയലോഗെടുത്ത് മോദിയെ ട്രോളി ദിവ്യ സ്പന്ദന

ആമിര്‍ ഖാന്‍ ചിത്രം ‘തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ട്രെയിലറിലെ ഡയലോഗ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദന.

Update: 2018-09-28 08:29 GMT
Advertising

ആമിര്‍ ഖാന്‍ ചിത്രം ‘തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ട്രെയിലറിലെ ഡയലോഗ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദന. ‘ചതിക്കുന്ന സ്വഭാവമാണ് എന്റേത്’ എന്നര്‍ത്ഥം വരുന്ന ‘ധോക്കാ സ്വഭാവ് ഹെ മേരാ’ എന്ന ചിത്രത്തിലെ ഡയലോഗ് ഉപയോഗിച്ചാണ് ദിവ്യ മോദിയെ ട്രോളിയത്. ബ്രിട്ടീഷുകാരെ സഹായിച്ചുകൊണ്ട് ആമിര്‍ ഇന്ത്യക്കാരെ ചതിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.

റഫാല്‍ ഇടപാടിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനോട് പറഞ്ഞത് ഇത് തന്നെയാണെന്ന് ആമിറിന്റെ ഡയലോഗ് ഷെയര്‍ ചെയ്തത് ദിവ്യ പറഞ്ഞു.

''മോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിഖ് ലിമിറ്റഡിനോട്.. #ModiAmbaniRafaleBlockbuster #ThugsOfHindostanTrailer'' എന്നാണ് ഡയലോഗ് എഴുതിയ ആമിറിന്റെ ചിത്രത്തിന് ഒപ്പമുള്ള ദിവ്യയുടെ ട്വീറ്റ്.

കഴിഞ്ഞദിവസമാണ് ആമിറിന്റെ ‘തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ട്രെയിലര്‍ റിലീസ് ചെയ്തത്. റിലീസിനു പിറകെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

Full View
Tags:    

Similar News