ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ യുപി പൊലീസ് വെടിവെച്ചുകൊന്നു

ഐഫോണുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ് സഹപ്രവര്‍ത്തകയക്കൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

Update: 2018-09-29 09:09 GMT
Advertising

ആപ്പിള്‍ കമ്പനിയിലെ ജീവനക്കാരനെ യു.പി പൊലീസ് വെടിവെച്ചു കൊന്നു. ആപ്പിള്‍ എക്‌സിക്യൂട്ടീവായ വിവേക് തിവാരിയെ വെള്ളിയാഴ്ച്ച രാത്രിയാണ് ലഖ്‌നൗ ഗോമതിനഗറില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നത്. പൊലീസ് ആവശ്യപ്പെട്ടിട്ടും കാര്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം.

ഐഫോണുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ് സഹപ്രവര്‍ത്തകയക്കൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്.

ഗോമതി നഗര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. പരുക്കേറ്റ വിവേക് തിവാരിയെ ലോഹിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലക്കുറ്റം ചുമത്തി പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    

Similar News