വലിയ തോതിലുള്ള ഇന്ധന ഇറക്കുമതി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നു: നിതിന്‍ ഗഡ്കരി
രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും വ്യാപാര കമ്മി നേരിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ യോഗം ചേരുന്നതിന് മുന്നോടിയായാണ് ഗതാഗത മന്ത്രിയുടെ പ്രസ്ഥാവന
വലിയ തോതില്‍ ഇന്ധന ഇറക്കുമതി നടത്തുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും വ്യാപാര കമ്മി നേരിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ യോഗം ചേരുന്നതിന് മുന്നോടിയായാണ് ഗതാഗത മന്ത്രിയുടെ പ്രസ്ഥാവന.
ഇന്ധന ഇറക്കുമതി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇന്ത്യ അതിനായി വിദേശങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 13 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ക്രൂഡ് ഓയിലിന് 85 ഡോളര്‍ ആയിരിക്കെ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
സാമ്പത്തിക വിപണി ഇടിഞ്ഞത് നിക്ഷേപകരുടെയിടയില്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുന്നതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രസ്ഥാവന. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇന്ന് 73.74 രൂപയായി കൂപ്പു കുത്തിയ ശേഷം ബാരലിന് 86 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്.