ജുനൈദിന്റെ പേരിലുള്ള പഠനകേന്ദ്രത്തിന് പശ്ചാത്തല സൌകര്യമൊരുക്കി സോളിഡാരിറ്റി
മകനെ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ നിരവധി പേര്‍ സഹായവുമായെത്തിയപ്പോള്‍ അത്തരം സഹായങ്ങള്‍ സ്വരുക്കൂട്ടി ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനാണ് ഉമ്മ സൈറ തീരുമാനിച്ചത്
ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ പേരില്‍ ജന്മഗ്രാമമായ സലഹേരിയില്‍ സ്ഥാപിച്ച പഠനകേന്ദ്രമായ മക്തബ് ജുനൈദിയ്യക്ക് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പശ്ചാത്തല സൗകര്യങ്ങളൊരുക്കി. സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ ഉപകരണങ്ങളാണ് സോളിഡാരിറ്റി കൈമാറിയത്.
മകനെ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ നിരവധി പേര്‍ സഹായവുമായെത്തിയപ്പോള്‍ അത്തരം സഹായങ്ങള്‍ സ്വരുക്കൂട്ടി ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനാണ് ഉമ്മ സൈറ തീരുമാനിച്ചത്. അങ്ങനെയാണ് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായുള്ള പഠന കേന്ദ്രമായ മക്തബ് ജുനൈദിയ്യ സ്ഥാപിതമായത്.
വൃന്ദാ കാരാട്ട് വഴി സി.പി.എം നല്‍കിയ 10 ലക്ഷം രൂപയും കെ.പി രാമനുണ്ണി നല്‍കിയ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഈ കെട്ടിടത്തിനാവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് സൗകര്യങ്ങളുമാണ് സോളിഡാരിറ്റി ഒരുക്കിയത്. സ്ഥാപനത്തിലേക്കാവശ്യമായ കമ്പ്യൂട്ടറുകള്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫാനുകള്‍ തുടങ്ങിയവയും ആദ്യഘട്ടമായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.എം സാലിഹ് ജുനൈദിന്റെ മാതാവ് സൈറക്ക് കൈമാറി.
ജുനൈദ് വധക്കേസിലെ ഒന്നാം പ്രതിയടക്കം ജാമ്യത്തില്‍ പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ സംഘ് പരിവാര്‍ അക്രമങ്ങളുടെ ഇരകളെ സഹായിക്കാന്‍ വിശാലമായ സഖ്യമുണ്ടാകണമെന്ന് സോളിഡാരിറ്റി നേതാക്കള്‍ പറഞ്ഞു.