പഠിക്കാതെ പട്ടം പറത്തിയതിന് ദേഷ്യപ്പെട്ടു; 19കാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കൊന്നു
ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ഒറ്റ നോട്ടത്തില്‍ പൊലീസിനെ കുഴക്കി.
മോഷണം നടന്നതിന്‍റെ ലക്ഷണമില്ല. വീട്ടില്‍ നിന്ന് വിലയേറിയതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ഒറ്റ നോട്ടത്തില്‍ പൊലീസിനെ കുഴക്കി. കുടുംബത്തിലെ നാലാമത്തെയാള്‍ക്ക് വിരലില്‍ ചെറിയ മുറിവ് മാത്രം. സമഗ്രമായ അന്വേഷണത്തിനൊടുവില്‍ ആ നാലാമത്തെയാളാണ് കൊലയാളിയെന്ന് പൊലീസില്‍ കണ്ടെത്തി.
സൂരജ് വര്‍മ എന്ന 19കാരനാണ് മാതാപിതാക്കളെയും സഹോദരിയെയും കൊന്ന ക്രൂരനായ ആ കൊലയാളി. മിഥിലേഷ് വര്‍മ്മ (45), ഭാര്യ സിയ ദേവി(40), മകള്‍ നേഹ വര്‍മ്മ (15) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെയും സൂരജ് വര്‍മ കുത്തിക്കൊല്ലുകയായിരുന്നു.
പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും ക്ലാസില്‍ കയരാതിരുന്നതിനും പട്ടം പറത്തി സമയം കളഞ്ഞതിനും മാതാപിതാക്കള്‍ ദേഷ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് മൂന്ന് പേരെയും കുത്തിക്കൊന്നത്. പിതാവിന്റെ വയറിലും നെഞ്ചിലുമായി എട്ടോളം കുത്തുകളേറ്റിരുന്നു. അമ്മയെ ഏഴ് തവണ കുത്തി.
കൊല ചെയ്ത ശേഷം സൂരജ് സ്വയം കയ്യില്‍ മുറിവേല്‍പിച്ചു. കത്തിയിലെ വിരലടയാളങ്ങള്‍ കഴുകിക്കളഞ്ഞു. പിന്നീട് നിലവിളിച്ച് അയല്‍വാസികളെ വിളിച്ചു. മോഷ്ടാക്കളാണ് മാതാപിതാക്കളെയും സഹോദരിയെയും കൊന്നത് എന്നാണ് സൂരജ് പറഞ്ഞത്. പക്ഷേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് വിലപ്പെട്ടതൊന്നും നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നെങ്ങനെ മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നുവെന്ന ചോദ്യത്തിന് സൂരജിന് ഉത്തരമില്ലായിരുന്നു. വിശദമായ പരിശോധനയില്‍ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. ഇതോടെ സൂരജ് കുറ്റസമ്മതം നടത്തുകയായിരുന്നു.