ഗംഗ ശുചീകരണത്തിനായി നിരാഹാരം നടത്തിവന്ന ജി.ഡി അഗര്‍വാള്‍ അന്തരിച്ചു

ഗംഗ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ മുതല്‍ നിരാഹാര സമരത്തിലായിരുന്നു ജി.ഡി അഗര്‍വാള്‍

Update: 2018-10-11 12:35 GMT
Advertising

ഗംഗ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ജി.ഡി അഗര്‍വാള്‍ (സ്വാമി ജ്ഞാന സ്വരൂപാനന്ദ) അന്തരിച്ചു. റിഷികേശിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗംഗ ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ മുതല്‍ നിരാഹാര സമരത്തിലായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകനായ അഗര്‍വാള്‍

ഗംഗ ശുചീകരണവുമായി ബന്ധപ്പെട്ട മുന്നോട്ട് വച്ച ആവശ്യങ്ങള്‍ നിരാകരിച്ചതോടെ വെള്ളം കുടിക്കുന്നതും അദ്ദേഹം നിര്‍ത്തിയിരുന്നു. 109 ദിവസത്തെ നിരാഹാരത്തിനൊടുവിലാണ് ജി.ഡി അഗര്‍വാള്‍ എന്ന സ്വാമി ജ്ഞാന സ്വരൂപാനന്ദ മരിച്ചത്.

നേരത്തെ കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസറായിരുന്നു ജി.ഡി അഗര്‍വാള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരത്തിന് പിന്നാലെ ഭാഗീരഥി നദിയിലെ ഡാം നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു.

Tags:    

Similar News