ശബരിമല സ്ത്രീ പ്രവേശന വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ 

ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല.

Update: 2018-10-12 07:00 GMT
Advertising

ശബരിമല സ്ത്രീപ്രവേശന വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിധിക്കെതിരായ സ്ത്രീകളുടെ പ്രതിഷേധം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം.

ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനമുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

Tags:    

Similar News