‘ഞാന്‍ നിങ്ങളുടെ ഭാര്യയെയും മകനെയും കൊന്നു’ വെടിയുതിര്‍ത്ത ശേഷം ജഡ്ജിയെ വിളിച്ച് ഗണ്‍മാന്‍
വെടിവെപ്പിൽ ഭാര്യ അപകട നില തരണം ചെയ്തു. 18 വയസുള്ള മകൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഗുർഗൗണില്‍ ജഡ്ജിയുടെ ഭാര്യയേയും മകനെയും വെടിവെച്ച ശേഷം ജഡ്ജിയെ ഫോണില്‍ വിളിച്ച് കൊലപാതകം നടത്തിയെന്ന് ഗണ്‍മാന്‍ അറിയിച്ചതായി പൊലീസ്. ജഡ്ജിയെ വിളിച്ച് ‘ഞാന്‍ നിങ്ങളുടെ ഭാര്യയെയും മകനെയും കൊന്നു’ എന്ന് പറഞ്ഞ ഇയാള്‍ അതിനു ശേഷം തന്റെ അമ്മയെയും മറ്റു ചിലരെയും വിളിച്ച് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാള്‍ വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് പറയുന്നു.
ജഡ്ജിയുടെ വീട്ടില്‍ ഏറെനാളായി ജോലി ചെയ്തിരുന്ന മഹിപാല്‍ തന്നോടുള്ള ജഡ്ജിയുടേയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ അസ്വസ്ഥനായിരുന്നു. ഇതായിരിക്കാം കൃത്യം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് ഗുര്‍ഗാവോണ്‍ പോലീസ് പറയുന്നു. ഹരിയാനയിലെ മഹീന്ദര്‍ഗര്‍ഹ് സ്വദേശിയായ മഹിപാലിന് ടീച്ചറായ ജോലി ചെയ്യുന്ന ഭാര്യയും, ഏഴും മൂന്നും വയസുള്ള രണ്ടും കുട്ടികളും ഉണ്ട്.
ഡല്‍ഹി ഗുര്‍ഗൗണിലുള്ള ആര്‍ക്കേഡിയ മാര്‍ക്കറ്റിനടുത്തുള്ള സെക്ഷന്‍ 49ല്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. ജഡ്ജിയുടെ ഭാര്യക്കും 18 വയസായ മകനുമാണ് ഗൺമാനിൽ നിന്നും വെടി ഏറ്റത്. ഗുർഗൗണിലെ തിരക്കുള്ള പാതയിൽ വെച്ച് നടന്ന വെടിവെപ്പിൽ ഭാര്യ അപകട നില തരണം ചെയ്തു. 18 വയസുള്ള മകൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഷോപ്പിംങിനായി അമ്മയെയും മകനെയും ഇവിടെയെത്തിച്ച ഗണ്‍മാന്‍ മഹിപാല്‍ കാറില്‍ നിന്നിറങ്ങിയപ്പോഴാണ് വെടിയുതിര്‍ത്തത്. ആദ്യം ജഡ്ജിയുടെ ഭാര്യയേയും രണ്ടാമത് മകനെയും നിരവധി ആളുകളുടെ മുന്നില്‍ വെച്ച് ഇയാള്‍ വെടിവെച്ചിട്ടു. വീണ് കിടന്ന മകനെ വലിച്ചിഴക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗൺമാൻ പിന്നീട് അതേ കാറിൽ രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സി.സി ടിവിയിൽ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്ത് ശര്‍മ്മയുടെ ഗണ്‍മാനായി ജോലി ചെയ്യുകയായിരുന്നു മഹിപാല്‍.