ജസ്റ്റിസ് ലോയ താമസിച്ച ഗെസ്റ്റ് ഹൗസ് രേഖകൾ കാണാനില്ല
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സതീപ് യൂകെ നല്‍കിയ ചോദ്യത്തിന് സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസായ രവി ഭവനില്‍ ബി.എച്ച്. ലോയയോ അദ്ദേഹത്തിന്റ സഹപ്രവര്‍ത്തകരോ താമസിച്ചതിന് തെളിവില്ലെന്നാണ് മറുപടി
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച രേഖകളില്‍ വീണ്ടും തിരുത്തലുകള്‍. സുഹൃത്തിെന്റ മകളുടെ വിവാഹത്തിനായി നാഗ്പുരിലെത്തിയപ്പോള്‍ അദ്ദേഹം താമസിച്ച ഗെസ്റ്റ് ഹൗസിലെ രജിസ്റ്ററില്‍ അവിടെ വന്നതിന് തെളിവിെല്ലന്ന് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സതീപ് യൂകെ നല്‍കിയ ചോദ്യത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസായ രവി ഭവനില്‍ ബി.എച്ച്. ലോയയോ അദ്ദേഹത്തിന്റ സഹപ്രവര്‍ത്തകരോ താമസിച്ചതിന് തെളിവില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നാഗ്പുരിലെത്തിയപ്പോള്‍ രവി ഭവനിലാണ് താമസിച്ചെതന്നായിരുന്നു കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ, മഹാരാഷ്ട്ര നിയമ നീതിന്യായ വകുപ്പ് ജഡ്ജി ലോയക്കുവേണ്ടി െഗസ്റ്റ് ഹൗസില്‍ താമസസൗകര്യം ആവശ്യപ്പെട്ട് നാഗ്പുര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കത്തയച്ചിരുന്നു.
നവംബര്‍ 30ന് പുലര്‍ച്ച മുതല്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഏഴുമണി വരെ മുറി വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 2014 നവംബര്‍ 28 മുതല്‍ ഡിസംബര്‍ ആറു വരെയുള്ള ദിവസങ്ങളില്‍ രവി ഭനിലെ രജിസ്റ്ററില്‍ ആകെ ഒരാള്‍ താമസിച്ചതായി മാത്രേമ രേഖപ്പെടുത്തിയിട്ടുള്ളൂ. രജിസ്റ്ററിലെ ഈ ദിവസങ്ങളിലെ പേജുകള്‍ നീക്കംചെയ്യപ്പെട്ടതായാണ് സംശയം. അതേ ദിവസം പരിസരത്തെ ഹോട്ടലുകളിലും ജഡ്ജിമാര്‍ താമസിച്ചതായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
എന്നാല്‍, െഗസ്റ്റ് ഹൗസില്‍ ആരു താമസിച്ചാലും രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ടെന്ന് മുമ്പ് അവിടെ ജോലി ചെയ്തിരുന്ന ആറുപേര്‍ കാരവന്‍ മാഗസിനോട് പറഞ്ഞു. 2014 നവംബര്‍ ഒന്നിനാണ് ലോയ മരിച്ചത്. സുഹൃത്തായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ പെങ്കടുക്കുന്നതിനായി ശ്രീകാന്ത് കുല്‍കര്‍ണി, എസ്.എം. മോദക്, വി.സി. ബാര്‍ദെ, രൂപേഷ് രാതി എന്നീ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ലോയ നാഗ്പുരിലെത്തിയത്.