ബീഗംപൂര്‍ മദ്രസ വിദ്യാര്‍ഥിയുടെ കൊലപാതകം;കാരണം ഭൂമി തര്‍ക്കവും വര്‍ഗീയ വിദ്വേഷവും

ഭീതി ഉയര്‍ത്തി പ്രദേശത്ത് നിന്ന് തുരത്താനാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്ന് മദ്രസ അധികൃതര്‍ കരുതുന്നു.

Update: 2018-10-29 04:24 GMT
Advertising

ഡല്‍ഹി ബീഗംപൂരില്‍ മദ്രസ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത് ഭൂമിത്തര്‍ക്കവും വര്‍ഗീയ വിദ്വേഷവും. നിരന്തരം പ്രകോപനങ്ങളുണ്ടായിട്ടും പരിഹാര നടപടികളുണ്ടായില്ല. ഭീതി ഉയര്‍ത്തി പ്രദേശത്ത് നിന്ന് തുരത്താനാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്ന് മദ്രസ അധികൃതര്‍ കരുതുന്നു.

Full View

നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായിരുന്ന മുഹമ്മദ് സിഹാലിന് ഭയം വിട്ടുമാറുന്നില്ല. ഇനിയും ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയും ബാക്കി. വ്യാഴാഴ്ചയാണ് ബീഗംപൂരിലെ ജാമിഅ ഫരീദിയ മദ്രസ വിദ്യാര്‍ഥി മുഹമ്മദ് അസീം കൊല്ലപ്പെടുന്നത്. കളിക്കുന്നതിനിടെ മദ്രസയോട് ചേര്‍ന്ന് താമസിക്കുന്ന ഒരു വിഭാഗത്തിലെ കുട്ടികളുമായുള്ള കശപിശയില്‍ കഴുത്തിന് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു.

മദ്രസയുടെ കീഴിലുള്ള ഭൂമിയെച്ചൊല്ലി വര്‍ഷങ്ങളായി നിലനില്ക്കുന്ന തര്‍ക്കത്തിന്റെ ദുരന്ത അധ്യായമാണ് അസീമിന്റെ ദാരുണ മരണം. ഭൂമി വിട്ടൊഴിയാന്‍ നിരന്തരം നടത്തുന്ന പ്രകോപനങ്ങള്‍ ഭീതിപ്പെടുത്തുന്ന മറ്റൊരു തലത്തിലേക്ക് മാറിയെന്നാണ് ഇവര്‍ പറയുന്നത്. ഭൂമി തര്‍ക്കത്തില്‍ ശാശ്വത പരിഹാരത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജാമിഅ ഫരീദിയ അധികൃതര്‍.

Tags:    

Similar News