ഇതിഹാസോജ്ജ്വലമായ ഒരു യുഗം അവസാനിച്ചിട്ട് 34 ആണ്ട്
ഇന്ദിരാഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടത് ഈ ദിനമാണ്. ഭാരതജനത തരിച്ചിരുന്നുപോയ ആ വാര്‍ത്ത ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് മുപ്പത്തിനാലാണ്ടുകള്‍ പിന്നിടുകയാണ് ഇന്ന്. ഇതിഹാസോജ്വലമായ ഒരു യുഗത്തിന് അന്ത്യം കുറിച്ച കറുത്ത ദിനമായിരുന്നു 1984 ഒക്ടോബര്‍ 3.
ഇന്ദിരാഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടത് ഈ ദിനമാണ്. ഭാരതജനത തരിച്ചിരുന്നുപോയ ആ വാര്‍ത്ത ലോകം മുഴുവന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഉരുക്കുവനിതയെന്ന് ലോകമെങ്ങും വിശേഷിപ്പിച്ചിരുന്ന ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ ഭടന്‍മാരുടെ കൈകളാല്‍ വെടിയേറ്റു വീഴുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് ശക്തയും ധീരയുമായ ഒരു ഭരണാധികാരിയെയാണ്.
ജവഹര്‍ലാല്‍ നെഹ്‍റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി 1917 നവംബര്‍ ന് ഇന്ദിരാഗാന്ധി ജനിച്ചുവീണത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുത്തിരുന്ന അലഹബാദിലെ തീന്‍മൂര്‍ത്തി ഭവനിലാണ്. ബാല്യകാലം തൊട്ട് സ്വാതന്ത്ര്യത്തിന്റെയും രാജ്യഭരണത്തിന്റെയും ഭരണ തന്ത്രജ്ഞതയുടെയുമെല്ലാം ബാലപാഠങ്ങള്‍ അവര്‍ പഠിച്ചിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കുട്ടികളെ ചേര്‍ത്തു രൂപീകരിച്ച സംരക്ഷണ സേനയ്ക്ക് നേതൃത്വം നല്‍കിയത് കേവലം 12 വയസുള്ള ഇന്ദിരയാണ്. 1938ലാണ് ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാവുന്നത്. 1942ല്‍ പ്രവുഖ പത്ര പ്രവര്‍ത്തകനായിരുന്ന പാര്‍സിയായ ഫിറോസ് ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ അത് മറ്റൊരു സാമൂഹ്യ മാറ്റത്തിന് കൂടി മാന്ദ്യം കുറിക്കുകയായിരുന്നു.
രാജ്യത്ത് റേഡിയോ സംവിധാനം സാര്‍വത്രികവും ജനകീയവുമാക്കുന്നതില്‍ ഇന്ദിര സുപ്രധാന പങ്ക് വഹിച്ചു. അതേസമയം 14 വന്‍കിട ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമായിരുന്നു.
1984 ഒക്ടോബര്‍ 29ന് ഒറീസയിലെ ഒരു പൊതുസമ്മേളനത്തില്‍ തിങ്ങിക്കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദിര പറഞ്ഞു:, ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയും രാജ്യത്തെ സുശക്തവും ഊര്‍ജ്ജസ്വലവുമാക്കാന്‍ വേണ്ടിയും ഉപകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രശസ്തിയുടെയും പ്രവര്‍ത്തന മികവിന്റെയും നെറുകയില്‍ നില്‍ക്കെ പൊലിഞ്ഞു പോയ ധീരയായ രാഷ്ട്രീയ നേതാവാണ് ഇന്ദിര.
1984 ഒക്ടോബര്‍ 31നായിരുന്നു ആ ദുരന്തം സംഭവിച്ചത്. വിശ്വസ്തരെന്ന് വിശ്വസിച്ചിരുന്ന അംഗരക്ഷകരായ സത്‍വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയ്ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിതയയെയാണ്. 30 തവണയാണ് ഇന്ദിരയുടെ ശരീരത്തില്‍ ബുള്ളറ്റ് പതിച്ചത്. ഇന്ദിരയുടെ മരണത്തിന്ശേഷം കത്തിപ്പടര്‍ന്ന സിഖ് വിരുദ്ധ കലാപം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാക്കിയത്. തനിക്ക്മുന്‍പും തനിക്ക്ശേഷവും എന്ന രീതിയില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ മാറ്റിയെഴുതിയ ഇന്ദിരയുടെ ശവകുടീരത്തിന് ശക്തിസ്ഥല്‍ എന്നാണ് പേര്.