അലോക് വര്‍മയുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയും കക്ഷി ചേരും
അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഖെ സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാനാണ് ഖാര്‍കെ അപേക്ഷ സമര്‍പ്പിച്ചത്.
വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഖെ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവും ലോക്സഭയില്‍ പ്രതിപക്ഷ നേതാവുമായ മല്ലിഖാര്‍ജുന്‍ ഖാര്‍കെ സി.ബി.ഐ ഡയറക്ടര്‍ നിയമന സമിതി അംഗവുമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സി.ബി.ഐ ഡയറക്ടറുടെ കാലാവധി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ വിജിലന്‍സ് കമ്മീഷണര്‍ക്കോ അധികാരമില്ല. വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍കെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. തന്നെ നിര്‍ബന്ധിത അവധി യില്‍ പ്രവേശിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെ അലോക് വര്‍മ്മ നേരത്തെ തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിക്കുയാണുണ്ടായത്.
എന്നാല്‍ വര്‍മ്മക്കെതിരായ അഴിമതി അരോപണങ്ങളില്‍ രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 23നാണ് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കി വിവാദ ഉത്തരവിറക്കിയത്.