ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങിന് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളുടെ പിന്തുണയില്ല
ദീപാവലി നാളില്‍ പോലും ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന സോല ഗോലി ഗ്രാമത്തിലെ സ്ത്രീ തൊഴിലാളികള്‍ രമണ്‍ സിങ്ങിനെതിരെ രോഷം കൊള്ളുന്നു.
തെരഞ്ഞെടുപ്പില്‍ നാലാമൂഴം തേടുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങിന് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളുടെ പിന്തുണയില്ല. ദീപാവലി നാളില്‍ പോലും ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന സോല ഗോലി ഗ്രാമത്തിലെ സ്ത്രീ തൊഴിലാളികള്‍ രമണ്‍ സിങ്ങിനെതിരെ രോഷം കൊള്ളുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന പറഞ്ഞാണ് ഈ സ്ത്രീകള്‍ രോഷം കൊളളുന്നത്. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളാണ് സ്ത്രീകളേറെയും. ശമ്പളം കിട്ടുന്നത് മൂന്നുമാസം കൂടുമ്പോള്‍. ഏറ്റവും ഉയര്‍ന്ന ശമ്പളം ആറായിരം രൂപ. ജീവിതച്ചെലവുകള്‍ കണ്ടെത്തണമെങ്കില്‍ വട്ടിപ്പലിശക്ക് കടമെടുക്കണം. റായ്പൂരില്‍നിന്ന് 76 കിലോമീറ്റര്‍ദൂരത്തിലുള്ള രാജ്നന്ദ്ഗേണ്‍മണ്ഡലത്തിലാണ് സോലഗോലി ഗ്രാമം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഇവിടേക്ക് എത്തിനോക്കുക. പ്രാദേശിക മാധ്യമങ്ങള്‍ക്ക് പോലും താത്പര്യമില്ല. ഇത്തവണ ഏതായാലും ബി.ജെ.പിക്കൊപ്പമില്ലെന്ന് തറപ്പിച്ച് പറയുന്നു സോലഗോലിയിലെ സ്ത്രീകള്‍.