താലിബാനുമായി അനൗദ്യോഗിക ചര്‍ച്ചക്കൊരുങ്ങി ഇന്ത്യ  

Update: 2018-11-09 08:02 GMT
Advertising

മോസ്‌കോയില്‍ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചാ വേദിയില്‍ താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താനൊരുങ്ങി ഇന്ത്യ. ആദ്യമായാണ് ഇന്ത്യ താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നത്. ഇന്ത്യ, ചൈന, പാകിസ്താന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

നവംബര്‍ 9ന് മോസ്‌കോയില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാന പുനസ്ഥാപനമായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. റഷ്യന്‍ ഫെഡറേഷനാണ് മീറ്റിങ്ങ് നിശ്ചയിച്ചിട്ടുള്ളത് എന്നാണ് വിദേശകാര്യ വകുപ്പ് വക്താവ് രവീഷ് കുമാര്‍ അറിയിച്ചത്. അഫ്ഗാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറായിരുന്ന അമര്‍ സിന്‍ഹയും പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ടി.സി.എ രാഘവനമായിരിക്കും ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

Tags:    

Similar News