ജഡ്ജി ലോയയെ കൊലപ്പെടുത്തിയത് റേഡിയേഷന്‍ വഴി വിഷം നല്‍കി

ബോംബെ ഹൈകോടതിയിൽ അഭിഭാഷകനായ സതീഷ് ഊകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യമുള്ളത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍

Update: 2018-11-22 11:15 GMT
Advertising

സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച് ലോയയെ റേഡിയേഷന്‍ വഴി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണം. ബോംബെ ഹൈകോടതിയിൽ അഭിഭാഷകനായ സതീഷ് ഊകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യമുള്ളത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തന്റെ ജീവന്‍ അപകടത്തിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ സതീഷ് ഊകെ 209 പേജുകളുള്ള ക്രിമിനല്‍‌ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലോയയുടേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാൽകർ എന്നിവര്‍ ദുരൂഹമായി മരിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മരണപ്പെടും മുമ്പ് ഖണ്ഡാല്‍ക്കാറാണ് നിര്‍ണായക വിവരങ്ങള്‍ തനിക്ക് കൈമാറിയത്. റേഡിയേഷന്‍ വഴി വിഷം നല്‍കിയാണ് ലോലയെ കൊലപ്പെടുത്തിയത്.

2015 മാർച്ചിൽ നാഗ്പൂരിലെത്തിയ അമിത് ഷാ അന്നത്തെ ആണവോർജ കമ്മീഷൻ ചെയർമാൻ രതൻ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ രേഖകൾ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ലോയയുടേത് കൊലപാതകമാണെന്നതിന് തെളിവുകള്‍ കയ്യിലുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

ये भी पà¥�ें- സൊഹ്റാബുദ്ദീന്‍ കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 2014 നവംബര്‍ 30നാണ് സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയ മരിച്ചത്. അമിത് ഷായെ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ജഡ്ജി ലോയയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസും ഭീഷണിപ്പെടുത്തിയെന്നും സതീഷ് ഊകെ പറയുന്നു.

തുടര്‍ന്ന് കേസിൽ നിന്ന് അമിത് ഷായെ ഒഴിവാക്കുന്ന തരത്തിലുള്ള വിധിയുടെ കരട് രൂപം ലോയക്ക് നൽകി. ഇത് ലോയ സുഹൃത്തുക്കളായ ജഡ്ജി പ്രകാശ് തോംബരെ, അഭിഭാഷകൻ ശ്രീകാന്ത് ഖണ്ഡാൽകർ എന്നിവർക്ക് കൈമാറിയിരുന്നു. ലോയയുടെ മരണ ശേഷം ഭീഷണിനേരിട്ട ഖണ്ഡാൽക്കർ വിവരങ്ങൾ തന്നെ അറയിച്ചു. പിന്നീട് കാണാതായ ഖണ്ഡെൽക്കറുടെ മൃതദേഹം 2015 ഒക്ടോബറിൽ നാഗ്പൂർ കോടതി വളപ്പിൽ കണ്ടെത്തി. 2016 മേയിൽ ബംഗളുരുവിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൈദറാബാദിൽ വെച്ച് ജഡ്ജി പ്രകാശ് തോംബരെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതേവർഷം ജൂണിൽ ഓഫീസിനു മുകളിൽ ഇരുമ്പ് ദണ്ഡ് വീഴ്ത്തി തന്നെ അപായപെടുത്താൻ ശ്രമിച്ചു. ഓഫിസീലില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു. 200 കോടി രൂപ വാങ്ങി പിൻവാങ്ങാനും അല്ലാത്ത പക്ഷം ദേവേന്ദ്ര ഫട്നാവിസിന്റെ പൊലിസ് കള്ളകേസിൽ കുടുക്കുമെന്നും ഒരു സൂര്യകാന്ത് ലോലഗെ തന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് സതീഷ് ഊകെ തന്റെ ഹരജിയിൽ ആരോപിക്കുന്ന മറ്റ് കാര്യങ്ങൾ.

ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ വാദം കേട്ട് തള്ളിയിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവും കഴിഞ്ഞ ജൂണില്‍ തള്ളി.

Tags:    

Similar News